നിയോഡൈമിയം

അണുസംഖ്യ 60 ആയ മൂലകമാണ് നിയോഡൈമിയം. Nd ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
അപൂർ‌വ എർത്ത് ലോഹമായ നിയോഡൈമിയം മിഷ്മെറ്റലിൽ അതിന്റെ 18%ത്തോളം കാണപ്പെടുന്നു. ഈ ലോഹത്തിന് വെള്ളിനിറത്തിൽ ഉജ്ജ്വലമായ തിളക്കമുണ്ട്. എന്നാൽ അപൂ‌ർ‌വ എർത്ത് ലോഹങ്ങളിലെ ക്രീയശീലം കൂടിയവയിൽ ഒന്നായതിനാൽ ഇത് വായുവിൽ വേഗത്തിൽ നശിക്കുന്നു. ഇതിന്റെ ഫലമായി നിയോഡൈമിയത്തിന് ചുറ്റും ഇളകിപ്പോകുന്ന ഒരു ഓക്സൈഡ് പാളി ഉണ്ടാവുകയും അത് ഇളകുമ്പോൾ കൂടുതൽ ലോഹം ഓക്സീകരണത്തിന് വിധേയമാവുകയും ചെയ്യുന്നു. അപൂർവ എർത്ത് ലോഹങ്ങളുടെ കൂടത്തിൽ ഉൾപ്പെടന്നുവെങ്കിലും നിയോഡൈമിയം അപൂർ‌വമേ അല്ല. ഭൂമിയുടെ പുറം‌പാളിയിൽ ഇത് 38 ppm അളവിൽ കാണപ്പെടുന്നു.

ഓസ്ട്രിയൻ രസതന്ത്രജ്ഞനായ കാൾ ഔർ വോൺ വെൽസ്‍ബാച്ച് ആണ് നിയോഡൈമിയം കണ്ടെത്തിയത്. 1885ൽ വിയന്നയിൽ വച്ചായിരുന്നു. ഡിഡൈമിയം എന്ന രാസവസ്തുവിൽനിന്ന് അദ്ദേഹം നിയോഡൈമിയം, പ്രസിയോഡൈമിയം എന്നീ പുതിയ മൂലകങ്ങൾ വേർതിരിച്ചെടുത്തു. എന്നാൽ 1925ൽ ആണ് ഈ ലോഹം ശുദ്ധമായ രൂപത്തിൽ ആദ്യമായി വേർതിരിച്ചെടുക്കപ്പെട്ടത്.

പുതിയ എന്നർത്ഥമുള്ള നിയോസ് ഇരട്ട എന്നർത്ഥമുള്ള ഡിഡൈമോസ് എന്നീ ഗ്രീക്ക് വാക്കുകളിൽ നിന്നാണ് നിയോഡൈമിയം എന്ന പേരുണ്ടായത്.

ഇന്ന് കണ്ടുപിടിക്കപ്പെട്ടവയിൽ ഏറ്റവും ശക്തിയേറിയ സ്ഥിരകാന്തമാണ് നിയോഡൈമിയം കാന്തം-Nd2Fe14B. ഉയർന്ന ഗുണമേന്മയുള്ള മൈക്രോഫോൺ, ലൗഡ്സ്പീക്കർ, ഹെഡ്ഫോൺ, ഗിറ്റാർ എന്നിവയിൽ ഈ കാന്തം ഉപയോഗിക്കുന്നു.
ഡിഡൈമിയം സ്ഫടികത്തിന്റെ ഒരു ഘടകം,
നിയോഡൈമിയം ഉപയോഗിച്ച ഇൻ‌കാന്റസെന്റ് വിളക്കുകൾ സൂര്യപ്രകാശത്തിനോട് സമാനമായ ധവള പ്രകാശം പുറപ്പെടുവിക്കുന്നു.
സ്ഫടികത്തിന് വിവിധ നിറങ്ങൾ നൽകാൻ ഉപയോഗിക്കുന്നു.
ഇനാമലിന് നിറം നൽകാൻ നിയോഡൈമിയം ലവണങ്ങൾ ഉപയോഗിക്കന്നു.
പാറകളുടേയും ഉൽക്കകളുടേയും പഴക്കം തമ്മിലുള്ള ബന്ധം നിർണയിക്കുന്നതിന് സഹായകമായ ഒരു രീതിയാണ് സമേറിയം-നിയോഡൈമിയം കാലനിർണയം.
----------------------------------------------------------
നിയോഡൈമിയത്തിന്റെ പ്രധാന സം‌യുക്തങ്ങൾ
====================================================
*ഹാലൈഡുകൾ:NdF3, NdCl3, NdBr3, NdI3
*ഓക്സൈഡുകൾ:Nd2O3
*സൾഫൈഡുകൾ:NdS, Nd2S3
*നൈട്രൈഡുകൾ:NdN
-----------------------------------------------------------

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?