പോസ്റ്റുകള്‍

നെപ്റ്റ്യൂണിയം

ഇമേജ്
ആവർത്തനപ്പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹമൂലകമാണ്‌ നെപ്റ്റൂണിയം (ഇംഗ്ലീഷ്: Neptunium).ഇതിന്റെ അണുസംഖ്യ 93 ആണ്‌. ആദ്യ ട്രാൻസ്യുറാനിക്ക് മൂലകമാണ് നെപ്റ്റൂണിയം. എല്ലാ ആക്റ്റിനോയ്ഡ് മൂലകങ്ങളിലും വച്ച് ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള മൂലകമാണിത്. ആവർത്തനപ്പട്ടികയിലെ എല്ലാ മൂലകങ്ങളിലും വച്ച് ഏറ്റവും ഉയർന്ന ദ്രാവക പരിധിയുള്ള മൂലകമാണ് നെപ്റ്റ്യൂണിയം. ഇതിന്റ ദ്രവണാങ്കവും ബാഷ്പാങ്കവും തമ്മിൽ 3363 Kയുടെ വ്യത്യാസമുണ്ട്. 238Pu ഉണ്ടാക്കുവാനും അണുവായുധങ്ങൾ ഉണ്ടാക്കുവാനും‍ ഉപയോഗിക്കുന്നു

പ്രൊമിതിയം

ഇമേജ്
അണുസംഖ്യ 61 ആയ മൂലകമാണ് പ്രൊമിതിയം. Pm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആണുസംഖ്യ 82ൽ കുറവായ മൂലകങ്ങളിൽ അസ്ഥിരമായവയെന്ന് തെളിയിയിക്കപ്പെട്ടിട്ടുള്ളഐസോട്ടോപ്പുകൾ മാത്രമുള്ള രണ്ട് മൂലകങ്ങളിൽ ഒന്നാണ് പ്രൊമിതിയം.(ടെക്നീഷ്യത്തോടൊപ്പം). പ്രൊമിതിയത്തിന്റെ ഏറ്റവും ആയുസ് കൂടിയ ഐസോട്ടോപ്പായ 145Pm 17.7 വർഷം അർദ്ധായുസുള്ള ഒരു ശക്തികുറഞ്ഞ ബീറ്റാ ഉൽസർജീകാരിയാണ്. ഇത് ഗാമ കിരണങ്ങളെ പുറത്തുവിടുന്നില്ല. എങ്കിലും അണുസംഖ്യ കൂടിയ മൂലകങ്ങളിൽ ബീറ്റ കണങ്ങൾ കൂട്ടിമുട്ടുമ്പോൾ എക്സ്-കിരണങ്ങൾ ഉൽസർജിക്കുന്നതിനാൽ {\displaystyle 145}{\displaystyle 145}Pm ഉം ബീറ്റ കണങ്ങളോടൊപ്പം എക്സ്-കിരണങ്ങളും ഉൽ‌പാദിപ്പിക്കുന്നു. ----------------------------------------------------------------------------------- ഉപയോഗങ്ങൾ ================= *വിശ്വസിനീയവും സ്വതന്ത്രവുമായ പ്രവർത്തനം ആവശ്യമായ സിഗ്നലുകളിൽ പ്രകാശ സ്രോതസ്സായി.(ഫോസ്ഫർ ബീറ്റ വികിരണം വലിച്ചെടുത്ത് പ്രകാശം പുറപ്പെടുവിക്കുന്നു. *ആണവ ബാറ്ററികളിൽ റേഡിയം സംയുക്തങ്ങൾ ഉപയോഗിക്കുന്നത് നിർത്തിയതുമുതൽ കുറച്ച്‌കാലത്തേക്ക് പ്രൊമിതിയം(III) ക്ലോറൈഡ് (PmCl3) ...

സമേറിയം

ഇമേജ്
അണുസംഖ്യ 61 ആയ മൂലകമാണ് സമേറിയം. Sm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർ‌വ എർത്ത് ലോഹമായ സമേറിയം വായുവിൽ താരമത്യേന സ്ഥിരമാണ്. ഇതിന് വെള്ളിനിറത്തിൽ ഉജ്ജ്വലമായ തിളക്കമുണ്ട്. 150 °Cൽ വായുവിൽ സ്വയം കത്തുന്നു. ധാതു എണ്ണയിൽ സൂക്ഷിച്ചാലും കുറച്ച്‌നാൾ കഴിയുമ്പോൾ സമേറിയം ഓക്സീകരിക്കപ്പെടും. അതിന്റെ ഫലമായി ചാരനിറം കലർന്ന മഞ്ഞ നിറമുള്ള ഓക്സൈഡ്-ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു. ----------------------------------------------------------------- ഉപയോഗങ്ങൾ ================ *ചലച്ചിത്ര വ്യവസായത്തിലെ കാർബൺ ആർക്ക് വിളക്കുകളിൽ ഉപയോഗിക്കുന്നു. CaF2 ക്രിസ്റ്റലുകൾ ഒപ്റ്റിക്കൽ മാസറുകളിലും ലേസറുകളിലും ഉപയോഗിക്കുന്നു. *ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ വലിച്ചെടുക്കുന്നതിനായി ഉപയോഗിക്കുന്നു. *സമേറിയം ഓക്സൈഡ് എഥനോളിൽ നിന്ന് ജലവും ഹൈഡ്രജനും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഉല്പ്രേരകമായി ഉപയോഗിക്കുന്നു. സമേറിയം-നിയോഡൈമിയം കാലനിർണയരീതി പാറകളുടേയും ഉൽ‌ക്കകളുടേയും കാലപ്പഴക്കങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് സഹായിക്കുന്നു. ----------------------------------------------------------------------

പ്ലൂട്ടോണിയം

ഇമേജ്
ആവർത്തനപ്പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹമൂലകമാണ്‌ പ്ലൂട്ടോണിയം (ഇംഗ്ലീഷ്: Plutonium). ഇതിന്റെ അണുസംഖ്യ 94 ആണ്‌. പ്രകൃതിദത്താലുള്ള മൂലകങ്ങളിൽ ഏറ്റവും അണുഭാരമുള്ള മൂലകമായി പ്ലൂട്ടോണിയത്തെ കണക്കാക്കുന്നു. വളരെ ഉയർന്ന സാന്ദ്രതയുള്ള പ്ലൂട്ടോണിയം ഒരു വിഷവസ്തുവാണ്. റിയാക്റ്ററുകളിൽ അണുവിഘടനത്തിന് ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ്‌ പ്ലൂട്ടോണിയം.

യൂറോപ്പിയം

ഇമേജ്
അണുസംഖ്യ 63 ആയ മൂലകമാണ് യൂറോപ്പിയം. Eu ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. യൂറോപ്പ് വൻ‌കരയുമായി ബന്ധപ്പെടുത്തിയാണ് ഈ മൂലകത്തിന് യൂറോപ്പിയം എന്ന പേരിട്ടത്. അപൂർ‌വ എർത്ത് മൂലകങ്ങളിൽ ഏറ്റവും ക്രീയശീലമായ മൂലകമാണ് യൂറോപ്പിയം. വായുവിൽ ഇത് വളരെ വേഗത്തിൽ ഓക്സീകരിക്കപ്പെടുന്നു. ജലവുമായുള്ള പ്രവർത്തനം കാത്സ്യത്തിന്റേതിനോട് സമാനമാണ്. 150 °C മുതൽ 180 °C വരെ താപനിലയിൽ യൂറോപ്പിയം സ്വയം കത്തുന്നു. ഖരാവസ്ഥയിലുള്ള ലോഹം ധാതു എണ്ണയാൽ പൊതിയപ്പെട്ടിരിക്കുമ്പോൾ പോലും അപൂർ‌വമായേ തിളക്കം കാണിക്കാറുള്ളൂ. വളരെ ചുരുക്കം വാണിജ്യപരമായ ഉപയോഗങ്ങളെ യൂറോപ്പിയത്തിനുള്ളൂ. ചിലതരം ഗ്ലാസുകളുമായി ഡോപ്പ് ചെയ്ത് ലേസറുകളുടേ നിർമ്മാണത്തിനും ഡൗൺ സിൻഡ്രോം പോലെയുള്ള ചില ജനിതക രോഗങ്ങളുടെ നിർണയത്തിനും (Screening). ന്യൂട്രോണുകളെ വലിച്ചെടുക്കാനുള്ള കഴിവുള്ളതിനാൽ ആണവ റിയാക്ടറുകളിൽ യൂറോപ്പിയം ഉപയോഗിക്കാമോ എന്ന് പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിയം ഓക്സൈഡ് (Eu2O3) ചുവന്ന ഫോസ്ഫറായി ടെലിവിഷനുകളിലും ഫ്ലൂറസെന്റ് വിളക്കുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

അമെരിസിയം

ഇമേജ്
അണുസംഖ്യ 95 ആയ മൂലകമാണ് അമെരിസിയം. Am ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ (മനുഷ്യ നിർ‌മിത) മൂലകമാണ്. റേഡിയോ ആക്ടീവായ ഈ ലോഹ ആക്ടിനൈഡ് 1944ൽ ആണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്. ന്യൂട്രോൺ കണങ്ങളെ പ്ലൂട്ടോണിയവുമായി കൂട്ടിമുട്ടിപ്പിച്ചായിരുന്നു അത്. യൂറോപ്പിയത്തിന് പേരിട്ട രീതിയിൽ അമെരിക്കാസുമായി (ഉത്തര-ദക്ഷിണ അമേരിക്കൻ വൻകരകളെ ചേർത്ത് വിളിക്കുന്ന പേര്) ബന്ധപ്പെടുത്തി ഈ മൂലകത്തെ അമെരിസിയം എന്ന് നാമകരണം ചെയ്തു. ശുദ്ധമായ അമെരിസിയത്തിന് വെള്ളികലർന്ന വെള്ള തിളക്കമുണ്ട്. റൂം താപനിലയിൽ ഈർപ്പമില്ലാത്ത വായുവിൽ പതുക്കെ നാശനം സംഭവിക്കുന്നു. പ്ലൂട്ടോണിയത്തേക്കാളും നെപ്റ്റ്യൂണിയത്തേക്കാളും വെള്ളി നിറമുള്ളതാണ്. നെപ്റ്റ്യൂണിയത്തേക്കാളും യുറേനിയത്തേക്കാളും വലിവ്ബലവുമുണ്ട്. 241Am ന്റെ ആൽഫ ഉൽസർജനം റേഡിയത്തിന്റേതിനേക്കാൾ മൂന്നിരട്ടിയാണ്. ഗ്രാം ഭാരം 241Am ശക്തിയേറിയ ഗാമ കിരണങ്ങൾ പുറത്തുവിടുന്നു. ഈ മൂലകം കൈകാര്യം ചെയ്യുന്നയാളിൽ ഇത് സാരമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കിലോഗ്രാം അളവിൽ ഉൽ‌പാദിപ്പിക്കപ്പെടുന്ന ഈ മൂലകത്തിന് ചില ഉപയോഗങ്ങളുണ്ട്. താരതമ്യേന ശുദ്ധമായ അളവിൽ നിർമ്മിക്...

ഗാഡോലിനിയം

ഇമേജ്
അണുസംഖ്യ 64 ആയ മൂലകമാണ് ഗാഡോലിനിയം. Gd ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം വെള്ളികലർന്ന വെളുത്ത നിറമുള്ള, വലിവ് ബലമുള്ളതും ഡക്റ്റൈലുമായ ഒരു അപൂർ‌വ എർത്ത് ലോഹമാണ് ഗാഡോലിനിയം. ഇതിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ ലോഹം ഈർപ്പമില്ലാത്ത വായുവിൽ താരതമ്യേന സ്ഥിരയുള്ളതാണ്. എന്നാൽ ഈർപ്പമുള്ള വായുവുൽ ഇതിന് നാശനം സംഭവിക്കുകയും ഇളകിപ്പോകുന്ന ഓക്സൈഡ് ഉണ്ടായി കൂടുതൽ ലോഹം നാശനത്തിന് വിധേയമാവുകയും ചെയ്യുന്നു. ക്രിട്ടിക്കൽ താപനിലയായ 1.083 Kക്ക് തൊട്ട് താഴെയായി ഗാഡൊലിനിയം അതിചാലകമാകുന്നു. 1886ൽ ഫ്രെഞ്ച് രസതന്ത്രജ്ഞനായ പോൾ എമിലി ലീകോക്ക് ഡി ബൊയിബൗഡ്രൻ, മൊസാണ്ടറിന്റെ യിട്രിയയിൽനിന്നും ഗാഡീലിനിയത്തിന്റെ ഓക്സൈഡായ ഗാഡോലിന വേർതിരിച്ചെടുത്തു. ശുദ്ധമായ മൂലകം ആദ്യമായി വേർതിരിച്ചെടുക്കപ്പെട്ടത് ഈയടുത്താണ്. ഗാഡോലിനിയം പ്രകൃതയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നില്ല. എന്നാൽ മോണോസൈറ്റ്, ബസ്റ്റ്നാസൈറ്റ് തുടങ്ങിയ പല അപൂർ‌വ ധാതുക്കളിലും ഈ മൂലകം അടങ്ങിയിരിക്കുന്നു. ഗാഡോലിനൈറ്റിൽ ഇത് വളരെ കുറഞ്ഞ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇന്ന്. അയോൺ കൈമാറ്റം...